ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും മൂന്ന് മാസം കഴിഞ്ഞാൽ കണ്ണൂരിൽ പ്രവേശിക്കാം

തലശ്ശേരി ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. ഫസൽ വധക്കേസിൽ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് മാസം കൂടി ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് എൻഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ തലശേരി സെയ്ദാര്‍ പള്ളിയിയ്ക്ക് സമീപം വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ഫസലിന്‍റെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് സിബിഐ എറ്റെടുത്തു. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള 8 പേരെ പ്രതികളാക്കി 2012 ജൂണ്‍ 12ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

ഫസല്‍ വധത്തിൽ ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം കാരായി രാജനും ചന്ദ്രശേഖരനും 2013-ൽ ജാമ്യം അനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിട്ട് പോകരുത് എന്ന കർശന ഉപാധി കോടതി വെച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും എറണാകുളത്ത് സ്ഥിരതാമസമായിരുന്നു, കോടതിയുടെ അനുവാദമില്ലാതെ കണ്ണൂരിൽ പ്രവേശിക്കാനായിട്ടില്ല. ഇത് മാറ്റാനായി നിരവധി തവണ ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇളവനുവദിച്ചിരുന്നില്ല.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ