കര്‍ഷക ആത്മഹത്യ രാഹുല്‍ കത്തയച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി

വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു.

വയനാട്ടിലെ നിയുക്ത എം പി എന്ന നിലയില്‍ രാഹുലിന്റെ ആദ്യ ഇടപെടലാണിത്. ദിനേഷ് കുമാറിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് രാഹുല്‍ ഗാന്ധി കത്തയച്ചത്. ദിനേഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും തീരുമാനിക്കുമെന്ന് കത്തില്‍ പറയുന്നു.

പാവപ്പെട്ട കര്‍ഷകരുടെ വസ്തുവകകള്‍ ജപ്തി ചെയ്യുന്ന സര്‍ഫാസി നിയമത്തിനെതിരേ പാര്‍ലമെന്റില്‍ യോജിച്ച പോരാട്ടത്തിന് തങ്ങളോടൊപ്പം ചേരാന്‍ രാഹുലിനെ ക്ഷണിക്കുന്നതായും കത്തില്‍ പറയുന്നു. വായപ് തിരിച്ചടക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണമെന്നും പിണറായി നല്‍കിയ മറുപടി കത്തില്‍ പറയുന്നു.

Latest Stories

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു

IPL 2024: അവൻ ഉള്ളിടത് ഞങ്ങൾ വേണ്ട, മുംബൈ ഇന്ത്യൻസ് പരിശീന സെക്ഷനിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ; ഞെട്ടലിൽ ആരാധകർ