മീന്‍ കൊത്തേറ്റ് അണുബാധ; കണ്ണൂരില്‍ കര്‍ഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി

കണ്ണൂരില്‍ കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തേറ്റ കര്‍ഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. തലശ്ശേരി മാടപ്പീടികയിലെ ക്ഷീര കര്‍ഷകന്‍ രജീഷിനാണ് മീന്‍ കൊത്തേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധ കാരണം കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്. ഒരു മാസം മുന്‍പുണ്ടായ മുറിവില്‍ നിന്നാണ് അണുബാധയുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കര്‍ഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റുന്നതിലേക്ക് നയിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ച വീടിനോട് ചേര്‍ന്ന കൃഷിയിടത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിന് മുറിവേല്‍ക്കുന്നത്. കടു എന്ന ഇനത്തില്‍പ്പെട്ട മീനിന്റെ കുത്തേറ്റതായാണ് രജീഷ് പറയുന്നത്.

വിരല്‍ത്തുമ്പിലുണ്ടായ ചെറിയ മുറിവുമായി രജീഷ് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. എന്നാല്‍ തുടര്‍ന്ന് കൈ ചലിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ രജീഷിനെ മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ കോഴിക്കോട്ടേക്ക് മാറ്റി.

ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയ ആണ് അണുബാധയ്ക്ക് കാരണമായത്. അപൂര്‍വമായാണ് ഈ അണുബാധയുണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിരലുകളില്‍ നിന്ന് രജീഷിന്റെ കൈപ്പത്തിയിലേക്ക് അണുബാധ പടര്‍ന്നതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി