സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് വ്യാജഭീഷണി; ഒരാള്‍ പിടിയില്‍

സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയോടെയായിരുന്നു സംഭഴം. ഭീഷണിയെത്തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

രാത്രി 11 മണിയോടെയായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിക്കുന്നത്. സെക്രട്ടേറിയറ്റിനു പുറത്തു ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്. കന്റോണ്‍മെന്റ് പൊലീസ് ഉടനെ ഡോഗ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അരമണിക്കൂറിന് ശേഷമാണ് ഫോണ്‍ വിളിച്ചയാളെ കണ്ടെത്തിയത്.

മാറനല്ലൂര്‍ സ്വദേശിയായ ഒരാളെയാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പൊലീസ് അറിയിച്ചത്.

സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നു വാട്‌സ്ആപ്പില്‍ സന്ദേശം വന്നിരുന്നുവെന്നും, ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു എന്നുമാണ് കസ്റ്റഡിയിലുള്ളയാള്‍ പൊലീസിനോട് പറഞ്ഞത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല