മലപ്പുറത്ത് ജനവാസ മേഖലയില്‍ കടുവ; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സ്ഥിരീകരിച്ച് വനംവകുപ്പ്

മലപ്പുറം കരുവരക്കുണ്ടില്‍ കടുവയെ കണ്ടെന്ന തരത്തില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് വനംവകുപ്പ്. കടുവയെ കണ്ടെന്ന തരത്തില്‍ വ്യാജമായി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ജെറിന്‍ എന്ന യുവാവിനെതിരെ വനംവകുപ്പ് കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രചരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കി.

പഴയ വീഡിയോ എഡിറ്റ് ചെയ്താണ് ജെറിന്‍ പ്രചരിപ്പിച്ചത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് വനംവകുപ്പ് പൊലീസില്‍ നല്‍കിയ പരാതി. പഴയ വീഡിയോ പുതിയതെന്ന രീതിയില്‍ പ്രചരിപ്പിച്ചെന്ന് ജെറിനും വനംവകുപ്പിന് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മലപ്പുറം കരുവാരക്കുണ്ട് ജനവാസ മേഖലയില്‍ കടുവയിറങ്ങിയെന്ന തരത്തിലാണ് ജെറിന്‍ പഴയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. കരുവാരക്കുണ്ട് ചേരി സിടിസി എസ്റേറ്റിന് സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് രാത്രിയില്‍ കടുവയ്ക്ക് മുന്നില്‍പ്പെട്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബര്‍തോട്ടത്തില്‍ വഴിയോട് ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും ജെറിന്‍ ആരോപിച്ചിരുന്നു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി