കോട്ടയം അയർക്കുന്നം ഇളപ്പാനിയിൽ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാന ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സോണി ആണ് പിടിയിലായത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ നേരത്തെ പരാതി നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.