മണിക്കൂറിന് രണ്ടായിരം, പതിനൊന്നു വയസുകാരിയെ വില്‍പ്പനയ്ക്കെന്ന് ഫേസ്ബുക്ക് പരസ്യം; പോസ്റ്റിന് പിന്നില്‍ രണ്ടാനമ്മയെന്ന് പൊലീസ്

ഇടുക്കി തൊടുപുഴയില്‍ പതിനൊന്നു വയസുകാരിയെ വില്‍പ്പനയ്ക്കെന്ന് ഫേസ്ബുക്കില്‍ പരസ്യം ചെയ്തത് രണ്ടാനമ്മയെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് രണ്ടാനമ്മ ആണ് സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചത്. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയ്ക്ക് ഒരു മണിക്കൂറിന് രണ്ടായിരം രൂപ എന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുട്ടിയുടെ പിതാവിനെയാണ് കേസില്‍ പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളൊന്നും അടുത്തിടെ ഉപയോഗിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ പിതാവ് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മയിലേക്കെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിനോടുള്ള പക തീര്‍ക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്നാണ് രണ്ടാനമ്മ പൊലീസിനോട് പറഞ്ഞത്. പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം അമ്മ ഉപേക്ഷിച്ച് പോയതോടെയാണ് കുട്ടി രണ്ടാനമ്മയുടെ സംരക്ഷണയിലായത്.
രണ്ടാനമ്മയുടെ ആറ് മാസം പ്രായമുള്ള കുട്ടിയെ സംബന്ധിച്ച് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട്. ഈ തര്‍ക്കമാണ് പെണ്‍കുട്ടിയെ വില്‍പ്പനയ്‌ക്കെന്ന് കാട്ടി രണ്ടാനമ്മ ഫേസ്ബുക്ക് പോസ്റ്റിടുന്നതിലേക്ക് എത്തിയത്.

എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടന്നിട്ടില്ല. പ്രതിയ്ക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞുള്ളതിനാലാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത്. പ്രതിയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Latest Stories

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ