രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവുമില്ല; പ്രസംഗം കേട്ടതു കൊണ്ടോ പുസ്തകം വായിച്ചതു കൊണ്ടോ അഭിപ്രായം മാറില്ല; യുവം പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരിച്ച് എം.കെ സാനു

ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘യുവം 2023’ പരിപാടിക്ക് പോയതില്‍ വിശദീകരണവുമായി സാഹിത്യകാരനും ഇടത് സഹയാത്രികനുമായ പ്രൊഫ. എം.കെ. സാനു. രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും, സദസിന്റെ കൂട്ടത്തില്‍ ഇരുന്ന് ഒരു പ്രസംഗം കേള്‍ക്കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കാണികളുടെ കൂട്ടത്തില്‍ ഇരുന്ന് പ്രസംഗം കേട്ടു. രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവുമില്ല. ഇന്നുവരെയുള്ള കാഴ്ചപ്പാട് തുടരുക തന്നെ ചെയ്യും. ഒരു പ്രസംഗം കേട്ടതു കൊണ്ടോ പുസ്തകം വായിച്ചതു കൊണ്ടോ അഭിപ്രായം മാറില്ല. പണ്ടുമുതലേ സോഷ്യലിസ്റ്റ് ആശയമാണ് ഞാന്‍ പുലര്‍ത്തുന്നത്. അതിന് മാറ്റമുണ്ടാകില്ല. യുവം പരിപാടിയില്‍ ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ പോയതാണെന്നും പ്രൊഫ. എം.കെ സാനു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടിലാണ് യുവം പരിപാടി നടന്നത്.

Latest Stories

അംബാനിയുടെ വന്‍താരയില്‍ നടക്കുന്നതെന്ത്?

ഇത്രയും വിലക്കുറവ് കണ്ടാൽ പിന്നെ വാങ്ങിപ്പോകില്ലേ..

ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശം

'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

'അവർ നല്ല സുഹൃത്തുക്കൾ, അനുമോൾ പറഞ്ഞ ബന്ധമൊന്നും ആര്യനും ജിസേലും തമ്മിലില്ല'; ശൈത്യ സന്തോഷ്

മുഖ്യമന്ത്രി രേഖ ഗുപ്തയും ഭര്‍ത്താവും 'ബന്ധു നിയമനത്തിലെ' ബിജെപി ഏട്; 'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിൽ അവിദഗ്ദ്ധ തൊഴിലാളി; ജോലി ലൈബ്രറിയിൽ, ദിവസ ശമ്പളം 520 രൂപ

'ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്'; ഇടുക്കിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു

റഷ്യൻ വിപ്ലവം! റഷ്യയുടെ ക്യാൻസർ വാക്സിന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% വിജയം, കസ്റ്റമൈസ്ഡ് ആയി ഉപയോഗിക്കാം

'കുടിച്ചോണം'; അത്തം മുതൽ അവിട്ടം വരെ മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം