'റാങ്ക് നോക്കാതെയുള്ള മാതൃകാ പ്രവർത്തനം'; വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ പൊലീസ് സേന നടത്തിയ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ പണയംവച്ച് റാങ്ക് നോക്കാതെയാണ് പൊലീസ് സേന വയനാട് ദുരന്ത മേഖലയിൽ ഇടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിശാഖപട്ടണത്ത് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും പൊലീസിന്റെ ഇടപെടൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിലെ ദുഷ്പ്രവണതകൾക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. പൊലീസ് മാറിയെങ്കിലും ചിലയാളുകൾ മാറിയിട്ടില്ല, അവരെ മാറ്റാനുള്ള നടപടികളും ശ്രമങ്ങളും പൊലീസ് അസോസിയേഷൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അല്ലാത്തവരെ സേനയിൽ വേണ്ടെന്ന് സർക്കാരിന് തീരുമാനിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

ആരു വിളിച്ചാലും വിരുന്നിന് പോകുന്ന പൊലീസാകരുതെന്നും ചിലയാളുകളുടെ പ്രവർത്തനം ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നവരുടെ അന്തസ്സ് ഇടിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉള്ള വരുമാനത്തിനനുസരിച്ച് അന്തസ്സോടെ ജീവിക്കാൻ പഠിക്കണമെന്നും മറ്റുള്ളവരുടെ പണം കണ്ടിട്ടാവരുത് നമ്മുടെ ജീവിത നിലവാരമുയർത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഷിരൂർ സംഭവത്തിൽ എന്താണ് ഒരു ഡ്രൈവർക്കിത്ര പ്രാധാന്യമെന്ന് ചോദിക്കുന്നവരോട് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് അതെന്നും പറഞ്ഞു.

Latest Stories

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്