ഇ.ടിയുടെ ശബ്ദരേഖ പഴയത്; സ്വകാര്യസംഭാഷണം പുറത്തുവിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്ന് പി.എം.എ സലാം

പി കെ നവാസിന് എതിരായ ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖയെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഹരിത – എം.എസ്.എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണ്. പഴയ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഹരിതെയ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ മാത്രം പുറത്താക്കിയ നടപടി ശരിയായില്ലെന്ന്് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരെയും നടപടി വേണമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

നവാസിനെ പുറത്താക്കിയിരുന്നെങ്കില്‍ ഹരിത നേതാക്കള്‍ പരസ്യ പ്രതികരണത്തിന് പോവില്ലായിരുന്നു. ഹരിതയിലെ പെണ്‍കുട്ടികളെ പുറത്താക്കാന്‍ പാടില്ലായിരുന്നു. പികെ നവാസ് വന്ന വഴി ശരിയല്ല. ഹരിതയുമായും എംഎസ്എഫുമായി തെറ്റി.ഈ പ്രശ്നങ്ങള്‍ക്കെല്ലാം നവാസാണ് കാരണം. ഇനി സംഘടന നന്നാവണമെങ്കില്‍ നവാസിനെ മാറ്റി നിര്‍ത്തുകയാണ് വേണ്ടത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്