'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

സിഎംആര്‍എല്‍ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെ വിലക്കി എറണാകുളം സബ് കോടതി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷോണ്‍ ജോര്‍ജിനെതിരെ നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി വെള്ളിയാഴ്ച അന്തിമ ഉത്തരവ് ഇറക്കിയത്.

ആലപ്പുഴ കരിമണല്‍ ഖനനത്തില്‍ സിഎംആര്‍എല്ലിന് നേരിട്ട് പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോണ്‍ ജോര്‍ജിനും ഇത്തരത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതിന്റെ പേരില്‍ സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ല എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

നേരത്തെ ഇതേ വിഷയത്തില്‍ കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഷോണ്‍ ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെ, സിഎംആര്‍എല്‍ ഹാജരാക്കിയ വിവരങ്ങള്‍ വെച്ചുകൊണ്ടായിരുന്നു അന്ന് കോടതി ഉത്തരവിറക്കിയിരുന്നത്. ഇപ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ ഭാഗംകൂടി കേട്ടശേഷമാണ് കോടതി അന്തിമമായ വിധിപ്രസ്താവന നടത്തിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ