മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കാന്‍ തയ്യാറാകണം; അനുസരണം പഠിപ്പിക്കുന്നവര്‍ അത് പാലിക്കുവാനും ബാധ്യസ്ഥരാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരോട് ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുവാനുള്ള മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് മാര്‍ സിറില്‍ വാസില്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇനിയും വിമുഖത കാണിക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.

ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കേണ്ടത് സഭാ അംഗങ്ങളുടെ കടമയാണ്. കുര്‍ബാന വിഷയത്തില്‍ വര്‍ഷങ്ങളായി നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതാണ്. ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് രൂപീകരിച്ചത്.അത് എല്ലാവര്‍ക്കും ബാധകമാണ്.

അനുസരണം പഠിപ്പിക്കുന്നവര്‍ തന്നെ അത് പാലിക്കുവാനും ബാധ്യസ്ഥരാണ്.
സീറോ മലബാര്‍ സഭയുടെ കൂട്ടായ്മക്കും ഏകീകരണത്തിനുമായി വിട്ടുവീഴ്ചകളിലൂടെ സഭയോടൊപ്പം നിലകൊള്ളുകയെന്ന യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം പൊതുസമൂഹത്തിനു മുമ്പില്‍ നല്‍കുവാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരും, വിശ്വാസികളും തയ്യാറാകണം.

ഏകീകൃത കുര്‍ബാന വിഷയത്തില്‍ തെറ്റിദ്ധാരണകളുടെയും വ്യക്തിതാല്പര്യങ്ങളുടെയും പേരിലുള്ള നുണ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. ക്രൈസ്തവീകമല്ലാത്ത രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇനിയും നടത്താന്‍ ശ്രമിക്കരുത്.

ബഹുഭൂരിപഷം വരുന്ന വിശ്വാസികള്‍ക്ക് വലിയ ഇടര്‍ച്ചയുണ്ടാക്കുന്നതും, പൊതുസമൂഹമധ്യത്തില്‍ സഭയെ അപഹസ്യമാക്കുന്നതുമായ എല്ലാവിധ വിധ്വംസക പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്നും സമാധാനം പുലര്‍ത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പേപ്പല്‍ ഡെലിഗേറ്റിന്റെ നിര്‍ദേശങ്ങക്കും നടപടികള്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്