'അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനം പ്രാർത്ഥനയുടെ ഫലം', കൃപാസനം വേദിയിൽ മകൻ ബിജെപിയിൽ ചേർന്ന കഥ വിവരിച്ച് എലിസബത്ത് ആന്റണി

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ മതപരിപാടിയിൽ പങ്കുവെച്ച് അമ്മ എലിസബത്ത് ആന്റണി. അനിൽ ആന്റണിക്ക് രാഷ്ട്രീയ പ്രവേശനം ലഭിച്ചത് മാതാവിനോടുള്ള പ്രാർത്ഥനയിലൂടെയാണെന്ന് എലിസബത്ത് ആന്റണി കൃപാസനം വേദിയിൽ പറഞ്ഞു. എകെ ആന്റണിക്ക് കോവിഡിൽനിന്ന് മുക്തി ലഭിച്ചതും വർക്കിംഗ് കമ്മിറ്റിയിലേക്ക് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടതും പ്രാര്‍ത്ഥനയിലൂടെയാണ്. ഭർത്താവ് മതവിശ്വാസി അല്ലെങ്കിലും തന്റെ പ്രാര്‍ത്ഥയിലൂടെയാണ് എല്ലാം ശരിയായതെന്നും അവർ പറഞ്ഞു.

‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തീയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പറഞ്ഞു.

‘വിദ്യാഭ്യാസം കഴിഞ്ഞ ശേഷം വിദേശത്ത് മകന് ജോലി ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് വലിയ ആഗ്രഹം കാരണം ജോലി ഉപേക്ഷിച്ചു. എന്നാൽ മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധിക്കുമായിരുന്നില്ല. അതോടെ താൻ വലിയ വിഷമത്തിലായി. മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാൻ എകെ ആന്റണി തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മാതാവിന്റെ അടുക്കൽ പ്രാർത്ഥിക്കുകയും കാര്യങ്ങൾക്ക് പെട്ടെന്നൊരു മാറ്റമുണ്ടാകുകയും ചെയ്തത്’- എലിസബത്ത് ആന്റണി വിശദീകരിച്ചു.

‘ബിബിസി വിവാദം ഉണ്ടായത് അപ്പോഴാണ്. അതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഒടുവിൽ മാതാവിനോട് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോൺകോൾ വന്നെന്ന് പറഞ്ഞ് അനിൽ വിളിച്ചു. എന്നാൽ കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് സമ്മതിക്കാൻ മനസുവന്നില്ല. ഒടുവിൽ മാതാവിന്റെ അടുത്തവന്ന് പ്രാർത്ഥിക്കുകയും ജോസഫ് അച്ഛൻ മുഖാന്തരം പ്രശ്നപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം മാതാവ് എനിക്ക് തന്നു. കൂടാതെ ‘മകനെ തടയേണ്ടന്നും അവന്റെ ഭാവി ബിജെപിയിലാണെന്നും’ മാതാവ് പറഞ്ഞതായി ജോസഫ് അച്ഛൻ പറയുകയും ചെയ്തു’- എലിസബത്ത് കൃപാസനം വേദിയില്‍ സാക്ഷ്യം പറഞ്ഞു.

ബിജെപിയില്‍ നിരവധി അവസരങ്ങള്‍ അനില്‍ ആന്റണിക്ക് ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ മകന്റെ തീരുമാനം ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്