കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാര്‍

എറണാകുളം കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മുല്ലശ്ശേരി തങ്കന്റെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്.

ആനയുടെ ജഡം പുറത്തെടുക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ഡിഎഫ്ഒ എത്താതെ ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കൂടുതല്‍ കാട്ടാനകള്‍ പ്രദേശത്തുണ്ടെന്നും വനംവകുപ്പ് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അധികൃതര്‍ എത്തി ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ അടങ്ങിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോളം ആനകളുടെ ശല്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

Latest Stories

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്