'തുമ്പിക്കൈയ്ക്ക് വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തി'; കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനെ ആന ആക്രമിച്ചു കൊന്നു

തിരുവനന്തപുരം കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ കുളിപ്പിക്കുന്നതിനിടെ ആന ആക്രമിച്ച പാപ്പാന്‍ മരിച്ചു. ആനയുടെ ആക്രമണത്തില്‍ ഒന്നാം പാപ്പാനായ ബാലരാമപുരം സ്വദേശി വിഷ്ണു ആണ് മരിച്ചത്. 25 വയസായിരുന്നു. കുളിപ്പിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

മനു എന്ന ആനയാണ് പാപ്പാനായ വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കുളിപ്പിക്കുന്നതിനിടെയാണ് ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തിയത്. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാര്‍ ബഹളം വച്ചെങ്കിലും ആന പിന്മാറിയില്ല. ഒടുവില്‍ കൂടുതല്‍ പാപ്പാന്മാര്‍ എത്തി ആനയെ മാറ്റിയതിനു ശേഷമാണ് വിഷ്ണുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുന്നത്. നാല് ആനകളെ ഒന്നിച്ചാണ് കുളിപ്പിക്കാന്‍ കൊണ്ടുവന്നത്. ഇതില്‍ ഒരു ആനയാണ് പാപ്പാനെ ആക്രമിച്ചത്.

മറ്റു പാപ്പാന്മാര്‍ ആനയെ പിന്തിരിപ്പിച്ച ശേഷമാണ് വിഷ്ണുവിനെ ആശുപത്രിയിലേക്ക് എത്തിക്കാനായത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. മൃതദേഹം ആര്യനാട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ