കേരളത്തില്‍ ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് കുറയും; ഇന്ധന സര്‍ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്ഇബി; വേനല്‍ക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസം

കേരളത്തില്‍ ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ വീതം കുറയും.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ താരിഫ് റെഗുലേഷന്‍ ചട്ടം പരിഷ്‌കരിച്ച് കൊണ്ട് പുറപ്പെടുവിക്കുകയും പ്രസ്തുത റെഗുലേഷനില്‍ ഏപ്രില്‍ 2023 മുതല്‍ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പരമാവധി 10 പൈസ വരെ ഇന്ധന സര്‍ചാര്‍ജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ലൈസെന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു മുതല്‍ വൈദ്യുത ചാര്‍ജ് കുറയുന്നത്.

സ്വമേധയാ പിരിക്കുന്ന 10 പൈസ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്. ഇങ്ങനെ പിരിക്കുന്ന ഇന്ധന സര്‍ചാര്‍ജ് ആണ് 9 പൈസ നിരക്കില്‍ കമ്മീഷന്റെ അംഗീകാരത്തോടെ തുടര്‍ന്നു പോയിരുന്നത്. നിലവില്‍ ഏപ്രില്‍ 2024 മുതല്‍ സെപ്റ്റംബര്‍ 2024 മാസങ്ങളില്‍ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കില്‍ വന്ന ഇന്ധന സര്‍ചാര്‍ജന് പുറമെയുള്ള അധിക സര്‍ചാര്‍ജാണ് ജനുവരി 31 വരെ 9 പൈസ നിരക്കില്‍ തുടര്‍ന്നു പോയിരുന്നത്.

അതായത് ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജും 9 പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജും കൂട്ടി 19 പൈസ ഇന്ധന സര്‍ചാര്‍ജജ് നിലവില്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഫെബ്രുവരി മുതല്‍ കെഎസ്ഇബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ് മാത്രമേ നിലവിലുള്ളു. ഒക്‌റ്റോബര്‍ 2024 മുതല്‍ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സര്‍ചാര്‍ജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാല്‍ ഫെബ്രുവരി 2025 ല്‍ 19 പൈസയില്‍ നിന്നും 10 പൈസയായി ഇന്ധന സര്‍ചാര്‍ജ് കുറയുകയും ചെയുന്നു. ആയതിനാല്‍, ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.

Latest Stories

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം; 40 റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്; സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് പിവി അന്‍വര്‍

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍