എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിച്ചേക്കില്ല. എൽദോസ് കുന്നപ്പിള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം. പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നാണ് നിർദേശം.

ഹൈക്കമാൻഡ് ഇത് സംബന്ധിച്ച് നിലപാടെടുത്തു എന്നാണ് വിവരം. ഉല്ലാസ് തോമസ്, മനോജ് മുത്തേടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.

കുന്നപ്പിള്ളിക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതിൽ ഈ മാസം26ന് കോടതി പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് പാർട്ടി വിലയിരുത്തി. അതേസമയം, ഉടൻ തന്നെ കോൺഗ്രസ് സ്ഥാനാർട്ടി പട്ടിക പുറത്തുവരുമെന്നാണ് വിവരം.

Latest Stories

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍