അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറി; പ്രവാസി വ്യവസായി മൊഴി നൽകി; കോടതിയിൽ വെളിപ്പെടുത്തലുമായി ഇ ഡി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ഇഡി. സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന് പണം കൈമാറിയതായി പ്രവാസി വ്യവസായി മൊഴി നൽകിയെന്ന് ഇഡി അറിയിച്ചു. ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയെന്നാണ് പ്രവാസി വ്യവസായി ജയരാജൻ മൊഴി നൽകിയത്. കേസിലെ പ്രതി സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്.

ഈ പണം തിരികെ കിട്ടിയില്ലെന്നും ജയരാജൻ മൊഴി നൽകിയതായി ഇഡി പറയുന്നു. സി.കെ.ജിൽസിനെ ബാങ്ക് ഭരണ സമിതി വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വൻതുക ലോൺ ഉള്ളപ്പോഴാണ് ഈടായി നൽകിയ ഭൂമിയുടെ രേഖകൾ ജിൽസിന് തിരികെ നൽകിയതെന്നും ഇഡി കോടതിയെ അറിയിച്ചു.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലർ പി.ആർ.അരവിന്ദാക്ഷന്‍റെയും സി.കെ.ജിൽസിന്റെയും ജാമ്യാപേക്ഷകളെ എതിർത്ത് നൽകിയ സത്യവാങ്മൂല്യത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ജാമ്യാപേക്ഷകളും കൊച്ചിയിലെ പി.എം.എല്‍എ. കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ അടുത്തമാസം 6 നും, ജിൽസിന്റേത് അടുത്ത മാസം ഒന്നിനും പരിഗണിക്കും.

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം