ഇഡി റെയ്ഡ്; പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സിപിഎം നേതാക്കൾ, പ്രതിഷേധം ശക്തമാക്കും

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇ ഡി നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. തിരുവനന്തപുരത്ത് പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് സിപിഎം നേതാക്കൾ. ബേക്കറി ജം​ഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. ഇനിയും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം.

കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻ കുട്ടി, വി ജോയ് എംഎൽഎ, ആനാവൂർ നാ​ഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരെയാണ് മുദ്രാവാക്യം വിളിക്കുന്നത്. മോദി – മേനോൻ വിഡി – ഇ ഡി വേട്ട സിപിഎമ്മിനോട് വേണ്ട എന്നെഴുതിയ ബാനർ പ്രവർത്തകർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ബെം​ഗളൂരുവിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ബെംഗളൂരുവിൽ 6 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

Latest Stories

'ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല'; മുഹമ്മദ് റിയാസ്

മാസപ്പടി കേസ്; പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിലെയും മുഹമ്മദ് റിയസിന്റെ വീട്ടിലെയും ഇ ഡി പരിശോധന പൂർത്തിയായി; ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ കൂകിവിളിയും മുദ്രാവാക്യങ്ങളും വിളിച്ച് പ്രവർത്തകർ

'കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍'; പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം

'കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ, അതാള് വേറെയാണ്'; ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് കെ ടി ജലീൽ

'പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരും, സംഘപരിവാറിന്റെ വിരട്ടൽ കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ല'; എ എ റഹിം

'പിണറായിയുടെ വീട് പരിശോധിക്കാൻ ഇഡിക്ക് എന്താണ് അധികാരം?, പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന രാഷ്ട്രീയ കോൺഗ്രസ് ഗൂഢാലോചന'; ഇ ഡി നടപടിയിൽ ഇ പി ജയരാജൻ

അടുപ്പിലെ തീയും ആഗോള യുദ്ധവും: ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ LPG പ്രതിസന്ധിയും വികസന മാതൃകയുടെ ക്രൂര സത്യങ്ങളും

'ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ, പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം'; ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന്, അതിന് ഇഡിയുടെ റെയ്ഡുമായി ബന്ധമില്ല :രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താം; തീവ്ര വോട്ടർപട്ടിക പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതി