ഡി.വൈ.എഫ്.ഐക്കാരും മുന്‍ എസ്.എഫ്.ഐക്കാരും ഏറ്റുമുട്ടി; ആറു പേര്‍ക്ക് പരിക്ക്

ഡി.വൈ.എഫ്.ഐക്കാരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്ക്. പത്തനംതിട്ട പൂങ്കാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരും എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു പേരുടെ തലയ്ക്കാണ് മുറിവ്. പരിക്കേറ്റ എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റി അംഗം ജിഷ്ണു, സഹോദരന്‍ വിഷ്ണു, ഹരി എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അഖില്‍, എക്‌സിക്യൂട്ടീവ് അംഗം ജിതിന്‍, അഭിജിത്ത് എന്നിവരെ കോന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ