രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; "മറ്റന്നാൾ മറ്റൊരു ഉദ്ഘാടനമുണ്ട്, ഇന്ന് വന്ന എല്ലാവരും അന്നും വരണം"; പ്രതിഷേധക്കാരെ വെല്ലുവിളിച്ച് എംഎല്‍എ

പൊതുപരിപാടിക്കായി പാലക്കാട് പിരായിരിയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ. യൂത്ത് കോൺഗ്രസ്, മുസ്‌ലീം ലീഗ് പ്രവർത്തകർ എത്തിയാണ് രാഹുലിന് പ്രതിരോധം തീർത്തത്. ഇതോടെ പ്രതിഷേധം വകവയ്ക്കാതെ രാഹുൽ മുന്നോട്ട് നീങ്ങിയത് സംഘർഷത്തിനിടയാക്കി.

പത്തു മിനിറ്റോളം പ്രതിഷേധക്കാർ രാഹുലിന്റെ കാർ തടഞ്ഞിട്ടു. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ കാൽനടയായി മുന്നോട്ട് പോകാൻ ശ്രമിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടലും കയ്യാങ്കളിയുമുണ്ടായി.

പഞ്ചായത്തിലെ പൊതുറോഡ് ഉദ്ഘാടനത്തിനാണ് രാഹുൽ എത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ സഹായത്തോടെ രാഹുൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാഹുലിനെ ചുമലിലേറ്റിയാണ് പ്രവർത്തകർ ഉദ്ഘാടന സ്ഥലത്തേക്ക് എത്തിച്ചത്.

ഉദ്ഘാടന വേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ പ്രസംഗത്തിൽ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും രാഷ്ട്രീയ നിലപാടുകൾ ആവർത്തിക്കുകയും ഒപ്പം പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. “മറ്റന്നാൾ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്. ഇന്ന് വന്ന എല്ലാവരും അന്നും വരണം. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാം. വഴി തടഞ്ഞാൽ കാൽനടയായി പോകും,” എന്ന് പ്രതിഷേധക്കാരെ വെല്ലുവിളിച്ച് രാഹുൽ പറഞ്ഞു.

“പിരായിരി എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഇന്ന് ഭ്രാന്താവുകയാണ്. വർഗീയ പ്രചാരണങ്ങളെ അതിജീവിച്ച് മതേതരത്വത്തെ ചേർത്തുപിടിക്കുന്ന നാടാണിത്. ഈ മണ്ണിന് ഒരു പ്രത്യേകതയുണ്ട്. കടുത്ത വർഗീയ പ്രചരണങ്ങളെ അതിജീവിച്ചുകൊണ്ട് എല്ലാ കാലത്തും ഐക്യജനാധിപത്യ മുന്നണിയുടെ മതേതരത്വത്തെ ചേർത്തുപിടിക്കുന്നവരാണ് ഈ നാട്ടിൽ വിജയിക്കുന്നത്,” രാഹുൽ പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്