ദത്ത് വിവാദം: 'നടപടി ക്രമങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തും, ദത്ത് നല്‍കാന്‍ ശിശുക്ഷേമ സമിതിക്ക് ലൈസന്‍സുണ്ട്' വീണാ ജോര്‍ജ്

ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കുമെങ്കില്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തുമെന്നും, വീഡിയോയില്‍ പകര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കിയട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അനുപമയാണ് ആ കുഞ്ഞിന്റെ അമ്മയെങ്കില്‍, എത്രയും വേഗം കുഞ്ഞിനെ അവര്‍ക്ക് തന്നെ ലഭിക്കണമെന്നാണ് ആഗ്രഹം. കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കുക എന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ല എന്ന വാര്‍ത്ത തെറ്റാണ് എന്ന് മന്ത്രി പറഞ്ഞു. നേരത്തെ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും, അടുത്ത വര്‍ഷം ഡിസംബര്‍ വരെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് സമിതിക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. അനുപമയെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

ഇതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചട്ടുണ്ട്. വനിതാ ശിശുവകുപ്പ് ഉദ്യോഗസ്ഥര്‍ പാളയത്തെ നിര്‍മ്മല ശിശുഭവനില്‍ എത്തിയാണ് കുഞ്ഞില്‍ നിന്നും ഡി.എന്‍.എ സാമ്പിളെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു നടപടി ക്രമങ്ങള്‍. അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ഉച്ചയ്ക്ക് 2 മണിയോടെ എടുക്കും. ഡിഎന്‍എ ഫലം മൂന്ന് ദിവസത്തിനകം വരും.

Latest Stories

കേരളത്തില്‍ മാറ്റത്തിനുള്ള സമയമായി; ദുര്‍ഭരണത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നു; ബിന്ദുവിന് നീതി വേണം; അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി

കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നു; റോഹിങ്ക്യകളെ ഇന്ത്യ മ്യാന്മാര്‍ കടലില്‍ ഇറക്കി വിട്ടത് ഞെട്ടിച്ചു; ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍