വിവാദത്തിലായി വീണ്ടും കല്ലട ട്രാവല്‍സ്: മദ്യപിച്ചെത്തിയ ഡ്രൈവര്‍ക്ക് പകരം ബസ് ഓടിച്ചത് യാത്രക്കാരന്‍: ഡ്രൈവര്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ ബസ് ഓടിച്ച് അപകടാവസ്ഥ സൃഷ്ടിച്ച ഡ്രൈവറെ മാറ്റി യാത്രക്കാരിലൊരാള്‍ നിയന്ത്രണമേറ്റെടുത്തു. ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി വിനയനാ (37) ണ് അടിച്ച് ഫിറ്റായി ബസ് ഓടിച്ചത്. ബെംഗളൂരുവില്‍ നിന്ന് ബസ് പുറപ്പെട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ ഡ്രൈവറുടെ അസ്വഭാവികത ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിരാജ്‌പേട്ടയില്‍ എത്തിയപ്പോഴാണ് വിനയനെ കാബിനില്‍ നിന്ന് ഇറക്കി യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് വിനയനെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന വളപട്ടണം സ്വദേശിയായ മറ്റൊരു ഡ്രൈവറായ യാത്രക്കാരനാണ് പീന്നിട് ബസ് ഓടിച്ചത്. ബസ് ഓടിച്ചിരുന്ന യാത്രക്കാരന് ഇറങ്ങേണ്ട സ്ഥലമായ വളപട്ടണത്ത് എത്തിയപ്പോൾ ഇയാൾ ബസ് റോഡരുകിൽ ഒതുക്കി ഇറങ്ങി പോയി.

https://www.facebook.com/KannurLifestyle/videos/1875159712511902/

പിന്നീട് യാത്രികരിൽ ഒരാൾ വളപട്ടണം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ എസ്.ഐ പകരം ഡ്രൈവറെ ഏർപ്പാടാക്കി ബസ് യഥാസ്ഥാനത്ത് എത്തിക്കുകയും മദ്യലഹരിയിലായിരുന്ന ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വളപട്ടണം എസ്‌ഐ ശ്രീജിത്തും സംഘവുമാണ് ഡ്രൈവര്‍ വിനായകനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സും കട്ട് ചെയ്തു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ