ഇന്‍ഫോപാര്‍ക്ക് പരിസരത്ത് ലഹരി വില്‍പ്പന; അധ്യാപിക അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കായിക അധ്യാപിക അടങ്ങുന്ന സംഘമാണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപില്‍ സനില്‍, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് പിടിയിലായത്.

ലഹരി വില്‍പ്പന സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പല തവണ പിടികൊടുക്കാതെ രക്ഷപ്പെട്ട സംഘത്തെ എറണാകുളം ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി എത്തിക്കുന്നതെന്നും അടുപ്പക്കാര്‍ക്ക് മാത്രമാണ് വിറ്റിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഫോണുകളും സിം കാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാല്‍ പ്രതികളെ പിടികൂടുക പ്രയാസമായിരുന്നെന്നും പൊലീസ് പറഞ്ഞു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍