താമരശ്ശേരി ചുരത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവിംഗ്; മോട്ടോര്‍ വാഹന വകുപ്പ് ഉടനെ കൊടുത്തു അവാര്‍ഡ്

വയനാട് താമരശ്ശേരി ചുരത്തിലൂടെ യാത്രക്കാരുടെ സുരക്ഷയെ അവഗണിച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. മോട്ടോര്‍ വാഹന വകുപ്പാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മുഹമ്മദ് റാഫിഖിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും ഡ്രൈവര്‍ പങ്കെടുക്കണം. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മുഹമ്മദ് റാഫിഖ് കെഎസ്ആര്‍ടിസി ഓടിക്കുകയായിരുന്നു. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചു. ഇതേ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.

ഒന്‍പത് ഹെയര്‍ പിന്‍ വളവുകളുള്ള ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട ചുരത്തിലായിരുന്നു ഡ്രൈവറുടെ അഭ്യാസ പ്രകടനം. നടപടിവേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പിന്നാലെയാണ് ലൈസെന്‍സ് റദ്ദാക്കിയത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി