'ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേതൃത്വം ഏറ്റെടുത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്'; ഡോ. എസ്.എസ് ലാല്‍

കോവിഡ് പ്രതിരോധം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഡോ. എസ്എസ് ലാല്‍. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം വാക്‌സിനേഷന്‍ കേന്ദ്രത്തിലടക്കം നടന്ന സംഭവങ്ങള്‍ ഇതിന്റെ തെളിവാണെന്നും ഡോ എസ്എസ് ലാല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എസ്എസ് ലാലിന്റെ പ്രതികരണം.

കേരളത്തിലെ ആരോഗ്യവകുപ്പിന്റെ അതോറിറ്റിയെ ഒഴിവാക്കി രാഷ്ട്രീയ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ഡോ എസ്എസ് ലാല്‍ വിമര്‍ശിച്ചു.

എസ്.എസ് ലാലിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം; 

ഇവിടെ സംസ്ഥാന സര്‍ക്കാരിനു കുറച്ച് പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. കേരളം ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം ഉണ്ടായിരുന്ന സംസ്ഥാനമാണ്. ഇടയ്ക്ക് വെച്ച് ഇന്ത്യയുടെ പകുതി കേസുകളും ഇവിടെയായിരുന്നു. അത് സമ്മതിച്ച് കൊണ്ട് കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിനേഷന്‍ ചോദിക്കണമായിരുന്നു. ഇവിടെ രോഗ്യവ്യാപനം കൂടുതലാണെന്ന് പറയാന്‍ മടിയാണെന്ന ഒറ്റ കാരണം കൊണ്ടാണ് അങ്ങനെ പറയാതിരുന്നത്.

രണ്ടാമത് കേരളത്തില്‍ ആരോഗ്യപരിപാടി കൃത്യമായി നടക്കുന്ന സ്ഥലമായിരുന്നു. ഇവിടെ എന്തുപറ്റിയെന്ന് പറഞ്ഞാല്‍ ആരോഗ്യ വകുപ്പിന്റെ ഈ സാധനങ്ങള്‍ പറിച്ചെടുത്ത് മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടറിനെ നമ്മള്‍ കണ്ടിട്ടുണ്ടോ. പതിനഞ്ച് മാസമായി. ആരോഗ്യ വകുപ്പ് എന്നാല്‍ ഒരു വ്യക്തി അല്ല. അവരൊരു ടീമുണ്ട്. അവരെ മാറ്റി നിര്‍ത്തി. ഡോ രാമന്‍കുട്ടിയാണ് ഇവിടെത്ത ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധന്‍. അദ്ദേഹമുള്‍പ്പെടെ പുറത്താണ്. സര്‍ക്കാര്‍ ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ നോക്കി. സ്വകാര്യ മേഖലയെ പൂര്‍ണമായി മാറ്റി നിര്‍ത്തി. എഴുപത് ശതമാനം രോഗികള്‍ പോവുന്നത് സ്വകാര്യ മേഖലയിലേക്കാണ്. ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത് 8000 കിടക്കളുണ്ടെന്നൊക്കെയാണ്. ഒരാള്‍ റോഡപടത്തില്‍പ്പെട്ടു കിടന്നാല്‍ പ്രൈവറ്റ് ആംബുലന്‍സാണോ സര്‍ക്കാര്‍ ആംബുലന്‍സാണോ എന്ന് നോക്കണോ. ആരു വന്നാലും ആദ്യത്തെ ആള്‍ എടുക്കണം. ഇവിടെ ഇപ്പോള്‍ അത് സംഭവിക്കുന്നില്ല. ഗവണ്‍മെന്റും സ്വകാര്യ വകുപ്പും രണ്ടായി നില്‍ക്കുകയാണ്. കേരളത്തിന്റെ ആരോഗ്യവകുപ്പ് ഈ ഒരു സാഹചര്യത്തില്‍ ശക്തീകരിക്കേണ്ടതാണ്. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ അതോറിറ്റി ആരോഗ്യവകുപ്പ് ഡയരക്ടറാണ്. മന്ത്രിയൊന്നുമല്ല. അവരെയൊക്കെ പൂര്‍ണമായി ഒഴിവാക്കി രാഷ്ട്രീയ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്,’ ഡോ എസ്എസ് ലാല്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ