ഉപകരണക്ഷാമം തുറന്നുപറഞ്ഞതിന് വേട്ടയാടല്‍?; തനിക്കെതിരായ നീക്കങ്ങളില്‍ വികാരാധീനനായി ഡോ ഹാരീസ്; 'പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവന്‍ പന്താടരുത്, ഒരാള്‍ച്ചയ്ക്കുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി'

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ വികാരാധീനനായി പ്രതികരിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. പണമില്ലെന്നു പറഞ്ഞ് പാവപ്പെട്ട രോഗികളുടെ ജീവന്‍ പന്താടരുതെന്നു ഡോ.ഹാരിസ് പറഞ്ഞു. ഡിഎം ഇന്നലെ ഡോ ഹാരീസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധം തണുക്കാന്‍ നടപടി വൈകിപ്പിച്ചതിന് ശേഷം ഇപ്പോള്‍ നടപടിയ്ക്ക് ഒരുങ്ങുന്നതിന്റെ സൂചനയാണ് കാരണം കാണിക്കല്‍ നോട്ടീസ് എന്ന് വ്യക്തമാകുകയാണ്.

കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നല്‍കുമെന്നും ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സമിതിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഏറെ വര്‍ഷമായി അറിയാവുന്നവരാണ്. അവരൊന്നും തന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങള്‍ അറിയിക്കാന്‍ പല വിഷമതകളുണ്ട്. കത്ത് അടിക്കാനുള്ള പേപ്പര്‍ വരെ കൈയില്‍നിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് ഓഫിസോ, സ്റ്റാഫോ ഇല്ല. പലരുടെയും കൈയും കാലും പിടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. മറുപടി പറയുന്നതിനിടെ കണ്ണുകള്‍ നിറഞ്ഞ ഡോക്ടര്‍ വീടിനുള്ളിലേക്കു തിരിച്ചു കയറി. ബാക്കി കാര്യങ്ങള്‍ വൈകിട്ട് പറയാമെന്നു പറഞ്ഞ് കണ്ണുകള്‍ തുടച്ച് അദ്ദേഹം നടന്നുനീങ്ങി.

ശസ്ത്രക്രിയകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തിയ ഹാരിസിന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണു നടപടി. ഡോ.ഹാരിസ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നു നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയാ മെഷീന്റെ ഘടകമായ ലിത്തോക്ലാസ്റ്റ് പ്രോബ് ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നു വിദഗ്ധസമിതി കണ്ടെത്തിയെന്നാണ് നോട്ടിസിലെ പ്രധാന ആരോപണം.

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യമാണെന്നും താന്‍ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളമാണെന്നും ഡോ ഹാരീസ് ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ സമിതിയുടെ റിപ്പോര്‍ട്ട് വ്യാജമെന്നും ഹാരിസ് പറയുന്നു. ഉപകരണക്ഷാമം ഇപ്പോളുമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.

ഇ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കു​മു​ള്ള മ​റു​പ​ടി വി​ദ​ഗ്ധ സ​മി​തി​ക്ക് മു​ന്നി​ല്‍ ന​ല്‍​കി. വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട് താ​ന്‍ ക​ണ്ടി​ട്ടി​ല്ല. ഒ​ന്നു​കി​ല്‍ റി​പ്പോ​ര്‍​ട്ട് വ്യാ​ജ​മാ​കാം. അ​ല്ലെ​ങ്കി​ല്‍ അ​ത് വി​ശ​ക​ല​നം ചെ​യ്തി​രി​ക്കു​ന്ന​ത് തെ​റ്റാ​കാം. ആ​ശു​പ​ത്രി​യി​ല്‍ ഉ​പ​ക​ര​ണ​മി​ല്ല എ​ന്നു​ള്ള കാ​ര്യം അ​വ​ര്‍​ക്ക് അ​റി​യാം.പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലെ​ന്നും അ​വ​ര്‍​ക്ക​റി​യാം. സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ എ​ഴു​തി​യ​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ​ത്. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാണ്-.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്