"ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന ഈ ഇരുത്തം ഒടുക്കത്തെ ഇരുത്തമാവും": ഡോ.ആസാദ്

കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ് എന്ന് ഡോ.ആസാദ്. കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും അറിയാന്‍ പോകുന്നേയുള്ളു. ‘ഞാന്‍ഒന്നും അറിഞ്ഞില്ല’ എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും എന്നും ആസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അനുപമ അജിത്തുമാരുടെ സമരം പത്തു ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് ആസാദിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം:

കുട്ടിക്കടത്തു സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കണോ മുഖ്യമന്ത്രി?

—————————————————

കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ വിഷയം ശിശുക്ഷേമ സമിതിയിലോ സി ഡബ്ലിയു സിയിലോ ഒതുങ്ങി നില്‍ക്കില്ല. ആ സമിതികള്‍ പിരിച്ചുവിട്ട് അന്വേഷണം നടത്തി പരിഹരിക്കാവുന്ന ഒരു വിഷയം സര്‍ക്കാറിനെത്തന്നെ വീഴ്ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്. അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ്. കുറ്റം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ കൂര്‍ത്തു വരുന്നത് കാണാതിരിക്കാനാവില്ല.

അനുപമ അജിത്തുമാരുടെ സമരം പത്തു ദിവസം പിന്നിടുമ്പോള്‍ സമരത്തെപ്പറ്റി പറഞ്ഞു പൊലിപ്പിച്ച കഥകളെല്ലാം പിന്മാറുകയാണ്. കുട്ടിക്കടത്താണ് നടന്നത് എന്നു തെളിഞ്ഞു വന്നു. കുടുംബ കോടതിയില്‍ ദത്ത് ലൈസന്‍സ് ഹാജരാക്കാന്‍ ഇന്നലെയും ശിശുക്ഷേമ സമിതിക്കു കഴിഞ്ഞില്ല. കുഞ്ഞിനെ കിട്ടുന്നത് എങ്ങനെ വൈകിക്കാമെന്ന പ്രതികാര ബുദ്ധിയുടെ പ്രകടനത്തിന് കുറവുമുണ്ടായില്ല. ഈ പോക്ക് ഏറ്റവുമധികം അപകടമാവുക മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ആയിരിക്കും.

കാറ്റുകള്‍ കൂടു പൊളിച്ചു തുടങ്ങിയിട്ടുണ്ട്. മൗനം പൂണ്ടിരുന്നവര്‍ മിണ്ടിത്തുടങ്ങിയിട്ടുണ്ട്. സമരപ്പന്തലിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പുതു ശബ്ദങ്ങള്‍ വന്നു തുടങ്ങി. ഇന്ത്യന്‍ ധൈഷണിക കേന്ദ്രങ്ങളില്‍ നിന്ന് കുട്ടിക്കടത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇനി ഒന്നും അത്ര എളുപ്പം മായ്ക്കാനാവില്ല. കുറ്റവാളികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവില്ല.

കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും അറിയാന്‍ പോകുന്നേയുള്ളു. ‘ഞാന്‍ ഒന്നും അറിഞ്ഞില്ല’ എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍