ഇരട്ട കൊലപാതകം: അന്വേഷണത്തില്‍ പുരോഗതി, കൂടുതല്‍ അറസ്റ്റ് ഉടനെന്ന് എ.ഡി.ജി.പി

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെയെല്ലാം വിവരം ലഭിച്ചിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സാഖറെ അറിയിച്ചു.

കസ്റ്റഡിയില്‍ ഉള്ളവര്‍ എല്ലാം പ്രതികളാണോ എന്ന് അന്വേഷിച്ച് വരികയാണ്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരും. കൊലപാതകത്തിന് പിന്നല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. തെളിവുകള്‍ ലഭ്യമായിട്ടില്ല. നിലവില്‍ പ്രതികളെ കണ്ടെത്തുകയാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തില്‍ ഇതുവരെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച് ചില വാഹനങ്ങള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണഞ്ചേരിയില്‍ നിന്ന് ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്.

അതേസമയം ഇരട്ട കൊലപാതകങ്ങളുടെ പഞ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക സെല്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകോപനപരമായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ