പിണറായി വിജയന്‍ ഭരണത്തിന് കീഴില്‍ കേരളത്തില്‍ ഇരട്ട നീതി; പി.സി ജോര്‍ജിന് എതിരായ നടപടിയില്‍ പ്രതികരിച്ച് ബി.ജെ.പി

പിണറായി വിജയന്‍ ഭരണത്തിന് കീഴില്‍ കേരളത്തില്‍ ഇരട്ട നീതിയെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത ഭീകരവാദികള്‍ക്കും പിണറായി വിജയന്റെ കുഴലൂത്തുക്കാര്‍ക്കും ഒരു നീതിയും സത്യം വിളിച്ച് പറയുന്നവര്‍ക്ക് മറ്റൊരു രീതിയുമാണ് ഇപ്പോള്‍ കേരളത്തില്‍. ഇങ്ങനെ കേരളീയ സമൂഹത്തെ വിഭജിക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്.

എല്ലാവര്‍ക്കും ഒരു പോലെയാണ് നീതിയെങ്കില്‍ പിസി ജോര്‍ജ് ഉള്‍പ്പെടെ ആരെയും നിയമം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാം. ഗൗരവകരമായ ഒരു പ്രസ്താവന നടത്താത്ത ഒരാളെ രാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുക എന്നത് എന്ത് സന്ദേശമാണ് നല്‍കുക എന്ന് ചിന്തിക്കണം. അതേസമയം, കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന പിസി ജോര്‍ജിന്റെ ആരോപണത്തിലെ ശാസ്ത്രീയതയെ കുറിച്ച് അറിയില്ലെന്നും സന്ദിപ് വചസ്പതി കൂട്ടിച്ചേര്‍ത്തു.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജ് വിവാദ പരാമര്‍ശം നടത്തിയത്. യൂത്ത്‌ലീഗ് ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഫോര്‍ട്ട് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. സ്വന്തം വാഹനത്തിലാണ് പിസി ജോര്‍ജ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം