താഴത്തില്ലെടാ... പവന്‍ വില ഒന്നേകാല്‍ ലക്ഷത്തിലേക്ക്! ഇന്നും സ്വർണവില കുതിച്ച് തന്നെ

സംസ്ഥാനത്ത് റെക്കോർഡ് മുന്നേറ്റം തുടർന്ന് സ്വർണവില. പവന് 3,960 രൂപയുടെ ഒറ്റക്കുതിപ്പിൽ 1,17,120 രൂപയിലെത്തി. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി.

ഈ മാസം 21ന് രേഖപ്പെടുത്തിയ 1,15,320 രൂപ എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 118 ഡോളർ ഉയർന്ന് 4,953 ഡോളർ നിലവാരത്തിൽ തുടരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,971 രൂപയും, പവന് 1,27,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,978 രൂപയും പവന് 95,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 360 രൂപയും കിലോഗ്രാമിന് 3,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവയെല്ലാം ചേർത്ത് ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം