രാജ്യത്തേക്ക് ആര് വരണം പോകണമെന്ന് നോക്കേണ്ട; പിണറായി സംസ്ഥാനത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന് സുരേഷ് ഗോപി

കേരളത്തില്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. പിണറായി വിജയന്‍ കേരളത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും രാജ്യത്തേക്ക് ആര് വരണം പോകണമെന്ന് നോക്കേണ്ട കാര്യമില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്ന റോഡ് ഷോയ്ക്കിടെയായിരുന്നു സുരേഷ് ഗോപി പിണറായി വിജയനെ വിമര്‍ശിച്ചത്. ക്ഷേത്രങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രചരണ പരിപാടി. കേരളത്തില്‍ നിലവില്‍ ഭരണവിരുദ്ധ വികാരമുണ്ട്. പ്രചരണ സമയത്ത് ജനങ്ങളുടെ പെരുമാറ്റത്തില്‍ അത് പ്രതിഫലിച്ചെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം വര്‍ദ്ധിക്കും. താന്‍ വിജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ യാഥാര്‍ത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജനങ്ങള്‍ക്ക് അങ്ങനെയെങ്കിലും അരി നല്‍കട്ടെ എന്നായിരുന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്.

Latest Stories

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ