'കർണാടകയിൽ ഡി കെ, ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; വി ശിവൻകുട്ടി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജി വെച്ചതിന് പിന്നാലെ കോൺഗ്രസിനെ ട്രോളി മുൻ മന്ത്രി വി ശിവൻകുട്ടി. ‘കർണാടകയിൽ ഡി കെ, ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും’ എന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം.

ഡി കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 2023 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും രംഗത്തുണ്ടായിരുന്നു. അന്ന് ഹൈക്കമാന്‍ഡ് നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണകാലയളവ് രണ്ടര വര്‍ഷം വീതം വെച്ചുള്ള ധാരണയിലേക്ക് അന്നെത്തിയത്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ നീട്ടിക്കൊണ്ടുപോയ സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ചാണ് കര്‍ണാടകയില്‍ മാറ്റത്തിന് വഴിയൊരുക്കിയത്.

ധാരണ പ്രകാരം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായത്. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സിദ്ധരാമയ്യ തയ്യാറായിട്ടില്ലെങ്കിലും പല ഫോര്‍മുലകളും കര്‍ണാടകയില്‍ തയ്യാറാവുന്നുണ്ട്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കര്‍ണാടകയില്‍ എം.എല്‍.സി.യായ മകന്‍ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തതെന്നാണ് സൂചന.

Latest Stories

മഴ കനക്കുന്നു, ജൂണ്‍ 1 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സ്വർഗ്ഗരാജ്യത്തിന്റെ നിഴലിൽ: വിശ്വാസം, ലൈംഗികാതിക്രമം, പണം, സാമ്രാജ്യത്വം

'സ്റ്റേഷനിൽ വെച്ച് അപമാനിച്ചു, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; പൊലീസിനും ലക്ഷ്മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ

'മോദിക്കെതിരെ പിണറായി വിജയൻ ഒരക്ഷരം മിണ്ടുന്നില്ല, 10 വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു'; മന്ത്രി എ പി അനിൽകുമാർ

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാല് സംസ്ഥാനങ്ങളില്‍ ബിജെപി തലപ്പത്ത് അഴിച്ചുപണി; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി അധ്യക്ഷന്‍, ഹരിയാനയില്‍ അര്‍ച്ചന ഗുപ്ത

റെയ്ഡിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച കേസ്; അഞ്ച് സിപിഐഎം പ്രവർത്തകർ റിമാൻഡിൽ

'ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റി'; ഒടുവിൽ സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

വെൽഡിങ് അടർന്നു, തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

‘ഇഡിക്കെതിരായ ആക്രമണം പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രം’; വിമർശിച്ച് ദേവന്‍