ഗുണ്ടാബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന; റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. പൊലീസുകാരുടെയും എസ്‌ഐമാരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം.

ഇന്റലിജന്‍സ് എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാശം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ര്‍മാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്മാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. ജില്ലാ സെപ്ഷ്ല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.

അതിനിടെ രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലില്‍ പങ്കെടുത്തുവെന്ന ആരോപണവും അന്വേഷിക്കും. തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം.

ജില്ലകളില്‍ ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസുകാരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിനാല്‍ ജില്ലാ പൊലീസ് മേധാവിമാരുടെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരുടെയും യോഗം വൈകാതെ വിളിക്കും.

Latest Stories

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍