കുത്തകകള്‍ക്ക് വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു; സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ

വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. കുത്തകകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സാധാരണക്കാരെ കുടിയിറക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും കുരിശിന്റെ വഴി ചടങ്ങിന് ശേഷം വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

‘വിഴിഞ്ഞം സമരത്തിന്റെ സമയത്ത് സാധാരണക്കാര്‍ ഭവനരഹിതരാവുകയും ഗോഡൗണുകളില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാവുകയു ചെയ്തു. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും തടസമായി തീരുന്നതിനും കുടിയേറ്റത്തിനും കാരണമാകുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മത്സ്യത്തൊഴിലാളികളെയും ആദിവാസികളെയും ദളിതരെയും കര്‍ഷകരെയും ദുരന്ത സാഹചര്യത്തിലേയ്ക്ക് തള്ളിയിടുകയാണ്.’ – ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

ചടങ്ങുകളില്‍ മന്ത്രി ആന്റണി രാജു പങ്കെടുത്തിരുന്നു. അദ്ദേഹം മടങ്ങിയ ശേഷമാണ് ആര്‍ച്ച് ബിഷപ്പ് വേദിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നേരത്തേ പലവട്ടം ലത്തീന്‍ അതിരൂപത ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം അറിയിച്ചിരുന്നു.

മാസങ്ങളോളം വിഴിഞ്ഞത്ത് സമരവും നടത്തിയിരുന്നു. തുടര്‍ന്ന് അനുനയത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും ലത്തീന്‍ സഭയ്ക്ക് ഇപ്പോഴും ഈ വിഷയത്തില്‍ പ്രതിഷേധമുണ്ടെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകകളിലൂടെ വ്യക്തമാകുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം