യുവനടിയെ കാരവാനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയിലാണ് അറസ്റ്റ്. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. രണ്ട് ദിവസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്.

പണി എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. പിടികൂടുമ്പോൾ ബോബി കുര്യനും രഞ്ജിത്തിൻ്റെ കൂടെ ഉണ്ടായിരുന്നു. തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്.

കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് രണ്ട് മാസം മുൻപാണ് സംഭവം നടന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടി. തുടർന്ന് സഹപ്രവർത്തകരോട് കാര്യം പറഞ്ഞുവെന്നും യുവതി പറയുന്നു. ഡിജിപിക്കായിരുന്നു യുവതി പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ