'സാക്ഷിമൊഴി അതിജീവിതയ്ക്ക് നൽകരുത്'; ദിലീപ് വീണ്ടും കോടതിയിൽ, ഹർജി നാളെ

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ദിലീപ് വീണ്ടും ഹർജി സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് ഹർജിയിൽ പറയുന്നു. ദിലീപിന്റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹർജി നല്‍കിയത്. മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ കോടതിയുടെ നിർണായക തീരുമാനം. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നൽകിയത്.  സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കുകയും ചെയ്തിരുന്നു.

Latest Stories

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ