കൊച്ചിയിലും നൂറ് കടന്ന് ഡീസല്‍ വില; മാറ്റമില്ലാതെ ഇന്ധനവില വര്‍ദ്ധന

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിലും പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ ലിറ്റരിന് 100 രൂപ 40 പൈസയാണ് ഇന്നത്തെ നിരക്ക്. പെട്രോളിന് വില 113 രൂപ 46 പൈസയായി. തിരുവനന്തപുരത്തും കോഴിക്കോടും ഡീസല്‍ വില നേരത്തെ നൂറ് കടന്നിരുന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 26 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 62 പൈസയും ഡീസലിന് 100 രൂപ 58 പൈസയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് മാത്രം 9 രൂപ 15 പൈസയാണ് വര്‍ദ്ധിച്ചത്. ഡിസലിന് 8 രൂപ 84 പൈസയും കൂട്ടി. മാര്‍ച്ച് 21 മുതല്‍ തുടര്‍ച്ചയായി എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടപ്പോളാണ് വീണ്ടും വില ഉയര്‍ത്തി തുടങ്ങിയത്.

ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ധനവില ഉയരാന്‍ കാരണമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവിലയില്‍ കുറവുണ്ടായിട്ടില്ല.

കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിന് മുന്‍പുള്ള വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ