സുരക്ഷാ പരിശോധന ഇഷ്ടപ്പെട്ടില്ല; ബാഗില്‍ ബോംബുണ്ടെന്ന് തഗ്ഗ് ഡയലോഗ്; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടയില്‍ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ അറിയിച്ചതോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്ത് ആണ് ബാഗില്‍ ബോംബുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഇതേ തുടര്‍ന്ന് പുലര്‍ച്ചെ 2.10ന് പുറപ്പെടേണ്ട തായ് ലയണ്‍ എയര്‍ ഫ്‌ളൈറ്റ് എസ്എല്‍ 211 രണ്ട് മണിക്കൂറിലേറെ വൈകി 4.30ന് ആണ് പുറപ്പെട്ടത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തി. ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഭാര്യയ്ക്കും മകനുമൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രശാന്ത് സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാ പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബുണ്ടെന്ന് അറിയിച്ചത്. ബോംബ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ പ്രശാന്തിനൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചു.

പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബോംബ് ഭീഷണി ഉയര്‍ത്തിയ പ്രശാന്തിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് അറസ്റ്റിലായതോടെ ഇയാളുടെ ഭാര്യയും മകനും യാത്ര ഉപേക്ഷിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ