നിങ്ങൾ എന്റെ ജോലി കളഞ്ഞോ? ഞാൻ ആളുകളെ സഹായിക്കാറുണ്ട്, വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ആർ ജെ അഞ്ജലി

അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്‌ത പ്രാങ്ക് കോൾ വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ആർ ജെ അഞ്ജലി രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഒരു വ്യക്‌തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ തങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ലെന്നും അഞ്ജലി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതിന് പിന്നാലെ വീണ്ടും ആർ ജെ അഞ്ജലിയെ വിമർശിച്ച് നിരവധി പേര് രംഗത്തെത്തി. നിരവധി ആരോപണങ്ങൾ അഞ്ജലിക്കെതിരെ ഉയർന്നിരുന്നു. തന്റെ ജോലി പോയെന്നു പറഞ്ഞ് കമൻ്റ് ഇടുന്നവരോട് വിശദീകരണവുമായാണ് അഞ്ജലി എത്തിയത്. താൻ കഴിഞ്ഞ മാർച്ചിൽ തന്നെ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിൽ നിന്ന് രാജിവച്ചിരുന്നുവെന്നും തന്റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആർജെ അഞ്ജലി വിശദീകരണ വിഡിയോയിൽ പറഞ്ഞു. താൻ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ടെന്നും വീട് വച്ച് നൽകിയിട്ടുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്.

View this post on Instagram

A post shared by Rj Anjali (@rjanjali__)

ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ബ്യൂട്ടിപാർലർ നടത്തുന്ന ഒരു സ്ത്രീയെ വിളിച്ച് പ്രാങ്ക് കോൾ ചെയ്തത്. മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആർ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്.

സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമർശിച്ച് രംഗത്തെത്തിയത്. പുറത്ത് വന്ന വീഡിയോയിൽ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ആർ ജെ നിരഞ്ജന ചോദിക്കുന്നത്. താൻ ഉടൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും ഫിയൻസിക്ക് ഒരു സർപ്രൈസ് കൊടുക്കാനാണെന്നാണ് ആർ ജെ നിരഞ്ജന പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീ ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. പലരും ട്രോൾ ആക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ വിഷയത്തിൽ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഞ്ജലി ക്ഷമാപണം നടത്തിയത്. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി ഉറപ്പ് നൽകി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ