ജോലിയില്‍ തിരിച്ചെടുത്തില്ല; റിന്‍സിയെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലം

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടുറോഡില്‍ വച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഏറിയാട് സ്വദേശിയായ മാങ്ങാരപറമ്പില്‍ റിന്‍സി (30) യുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരനും അയല്‍വാസിയുമാണ് പ്രതി റിയാസ് (25). റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് റിയാസിനെ പുറത്താക്കിയത്.

ജോലിയില്‍ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തിരിച്ചെടുക്കാന്‍ റിന്‍സി തയ്യാറാകാത്തതിലെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ്് പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏറിയാട് കേരള വര്‍മ സ്‌കൂളിനടുത്ത് ഭര്‍ത്താവിനൊപ്പം തുണിക്കട നടത്തുന്ന റിന്‍സി ഇന്നലെ കട അടച്ച് മക്കളോടൊപ്പം തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം നടന്നത്. സ്‌കൂട്ടറില്‍ വരുന്നതിനിടെ റോഡില്‍ ആളോഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിയാസ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. കയ്യില്‍ കരുതിയ കത്തി എടുത്ത് റിന്‍സിയെ തുടര വെട്ടി പരിക്കേല്‍പ്പിച്ചു. കുട്ടികളുടെ ഒച്ച കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു.

ആക്രമണത്തില്‍ റിന്‍സിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റു. മൂന്ന് വിരലുകള്‍ അറ്റുപോയ നിലയിലായിരുന്നു. മുപ്പതോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററിലും, പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് കാലത്ത് മരിക്കുകയായിരുന്നു.

പ്രതി വെട്ടാന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി