'വനംമന്ത്രിക്കും വകുപ്പിനും മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന'; വിമർശിച്ച് വി ഡി സതീശൻ

വനംമന്ത്രിക്കും വകുപ്പിനും മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനത്തിനുലുള്ളിലേക്ക് പോയതുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നാണ് പറയുന്നത്. സംസ്ഥാനത്തെ തുടർച്ചയായുള്ള വന്യ ജീവി ആക്രമണങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തുടർച്ചയായി ആന ചവിട്ടിയുള്ള മരണം ഉണ്ടാവുകയാണ്. ചൂട് കൂടിയാൽ ആനയിറങ്ങാനുള്ള സാധ്യതയുണ്ട്. പക്ഷെ സർക്കാർ നിസ്സം​ഗരായി തുടരുകയാണ്. വനത്തിനുലുള്ളിലേക്ക് പോയതുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നാണ് പറയുന്നത്. വിധിക്ക് വിട്ട് കൊടുക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്. വനാതിർത്തിക്ക് പുറത്താണ് ആക്രമണം ഉണ്ടായത്. മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് വനം വകുപ്പും വനം വകുപ്പ് മന്ത്രിയും പറഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ