അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പറയാനുള്ളത്; രാപ്പകല്‍ സത്യഗ്രഹ സമരത്തിനു ഐക്യദാര്‍ഢ്യവുമായി ദേശീയ മാനവിക വേദി

ലപ്പുറം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ ആദിവാസികള്‍ വീണ്ടും സമരത്തിലാണ്. മലപ്പുറം ജില്ലാ കളക്ടറേറ്റ് പടിക്കല്‍ 2025 മെയ് 20 മുതല്‍ ‘രാപ്പകല്‍ സത്യഗ്രഹ സമര’ത്തിലുള്ള ആദിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയ മാനവിക വേദി. ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ദേശീയ മാനവിക വേദിക്ക് വേണ്ടി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അറിയിച്ചു.

കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഭൂമിക്ക് അവകാശമുണ്ടെന്നും ഒരു ഏക്കര്‍ റവന്യുഭൂമി വീതം അവര്‍ക്ക് പതിച്ചു കൊടുക്കണമെന്നും 2009ല്‍ത്തന്നെ സുപ്രീം കോടതി വിധിയുണ്ടെന്നിരിക്കെയാണ് ആദിവാസികള്‍ക്ക് വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വരുന്നത്. 2018 മുതല്‍ നിരന്തരം ഭൂമിക്ക് വേണ്ടി അവര്‍ സമരത്തിലുമാണ്. മലപ്പുറം ജില്ലാ കളക്ടറുമായി 2018ല്‍ നടന്ന ചര്‍ച്ചയിലൂടെ 50 സെന്റ് എന്ന സമവായത്തിലേക്ക് അവര്‍ എത്തിയതുമാണ്. അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പക്ഷേ ഇപ്പോഴും പറയാനുള്ളതെന്ന് ദേശൂീയ മാനവിക വേദി പറയുന്നു. 3 മാസത്തെ സമയമാവശ്യപ്പെട്ട് സമരമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച കളക്ടര്‍ 4 മാസം കഴിഞ്ഞും മൗനം തുടരുന്നതിനാലാണ് വീണ്ടും കളക്ടറേറ്ററിനു മുന്നിലെ സമരത്തിന് ആദിവാസികള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

ആദിവാസികള്‍ക്ക് വിതരണം ചെയ്യാവുന്ന ആയിരക്കണക്കിന് ഭൂമിയുണ്ടായിട്ടും അവരോടുള്ള വഞ്ചനയുടെ ചരിത്രം തുടരുകയാണെന്നും കെ സച്ചിദാനന്ദനും ദേശീയ മാനവിക വേദിയും കുറ്റപ്പെടുത്തുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നിഷ്‌കളങ്കരായ കാടിന്റെ മക്കളായ ആദിവാസികളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുന്നുവെന്നും ദേശീയ മാനവിക വേദി പറയുന്നു. കാടിന്റെ മക്കള്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ തന്നെ ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും കയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയുമാണ് അധികാരികളെന്നും ദേശീയ മാനവിക വേദി ചൂണ്ടിക്കാണിക്കുന്നു. വനഭൂമിയുടെ ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി, അതിനു കോട്ടം തട്ടാതെ പരിരക്ഷിച്ചുകൊണ്ട് അവിടെ ജീവിക്കാന്‍ കാടിന്റെ മക്കളായ ആദിവാസികള്‍ക്കു മാത്രമേ കഴിയൂവെന്നും അതിനാല്‍,ആദിവാസികളുടെ ന്യായമായ സത്യഗ്രഹസമരത്തിനു ദേശീയ മാനവിക വേദി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കുന്നു.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ