ദീപ നിശാന്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി; അദ്ധ്യാപിക പുലിവാല്‍ പിടിച്ചേക്കും

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി ദീപ നിശാന്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. അനില്‍ അക്കര എംഎല്‍എയാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. “സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ തിരഞ്ഞെടുപ്പോ അമ്പല കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത്” എന്ന പരാമര്‍ശമാണ് വിവാദത്തിന് ആധാരം.

ഈ പോസ്റ്റ് സ്ഥാനാര്‍ത്ഥിഏതു വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് കാണിക്കുന്നതാണെന്ന് അനില്‍ അക്കര പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായിട്ടാണ് വിവരം.

ദീപ നിശാന്തിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Latest Stories

അമേരിക്ക - ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ഞാൻ ഡബിൾ സെഞ്ചുറി അടിക്കാനാണ് നോക്കിയത്, പക്ഷെ അത് നടന്നില്ല: ശുഭ്മൻ ഗിൽ

നമ്മൾ ആഗ്രഹിച്ച തുടക്കമായിരുന്നില്ല, പക്ഷെ ഒന്നും അവസാനിച്ചിട്ടില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

'ഇത് എന്തൊക്കെയാടാ ഈ ലോകകപ്പിൽ നടക്കുന്നെ'; പോർച്ചുഗലിനെ വിറപ്പിച്ച് കോംഗോ; 1 -1 സമനിലയിൽ

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി