കേരളത്തില്‍ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂട്ടി; ആരോഗ്യപരിപാലനത്തില്‍ ഒന്നാമതായത് തിരിച്ചടിച്ചു; വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍

കേരളത്തില്‍ മരണസംഖ്യ കുറയുന്നതില്‍ പരിതപിച്ച് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് മരണനിരക്കു കുറയുന്നതു സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്ന് അദേഹം പറഞ്ഞു.

പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ? ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്.

80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ക്കു പെന്‍ഷനെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍ അധ്യക്ഷനായി. ആര്‍. നാസര്‍, സി.ബി. ചന്ദ്രബാബു, പി.പി. ചിത്ത

കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം