കടബാദ്ധ്യത; പാടവരമ്പത്ത് കര്‍ഷകന്‍ തൂങ്ങി മരിച്ചനിലയില്‍

പത്തനംതിട്ട തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചനിലയില്‍. നിരണം സ്വദേശി രാജീവാണ് മരിച്ചത്. കടബാദ്ധ്യതയെ  തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് നിഗമനം.

ഞായറാഴ്ച വൈകുന്നേരമാണ് രാജീവിനെ പാടവരമ്പത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമി പാട്ടത്തിനെടുത്താണ് ഇയാള്‍ കൃഷി ചെയ്തിരുന്നത്. വേനല്‍മഴയെ തുടര്‍ന്ന് ഏട്ടേക്കറോളം കൃഷി നശിച്ചിരുന്നു.

രണ്ട് സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നായി രാജീവ് കാര്‍ഷിക വായ്പയെടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കട ബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കൃഷി നശിച്ചപ്പോള്‍ തുച്ഛമായ നഷ്ട പരിഹാരമാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയായിരുന്നു.

പൊലിസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ