എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്; എന്നാല്‍ നീതി ഇങ്ങനെ ആയിരുന്നില്ല നടപ്പാക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്  ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ നീതി ഇങ്ങനെ ആയിരുന്നില്ല നടപ്പാക്കേണ്ടിയിരുന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു. അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്. പരമാവധി ശിക്ഷ വധശിക്ഷ തന്നെയാണെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

ഹൈദരാബാദില്‍ തെലങ്കാന പൊലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായി പോയെന്ന് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. പണ്ട് മേയര്‍ക്ക് വധശിക്ഷ വിധിക്കാന്‍ നിയമമില്ലാത്തതിനാല്‍ മെക്സിക്കോയില്‍ ആ ആവശ്യമുന്നയിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ള ആളാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു.

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ