'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി ആവേശമായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നുവെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല എന്നും അത് ഒരു വികാരമാണെന്നും വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. ബ്രസീലിയൻ ടീമിന് വി ശിവൻകുട്ടി ആശംസ നേർന്നു. കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ എന്നും വി ശിവൻകുട്ടി കുറിച്ചു.

പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ,
2026 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നിങ്ങൾക്ക് ഏവർക്കും മികച്ച ഫുട്ബോൾ അനുഭവം നേരുന്നു.. 💛💚
🇧🇷 ബ്രസീലിന് ഹൃദയം നിറഞ്ഞ ആശംസകൾ..🇧🇷
കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നൽകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുൻനിര താരങ്ങൾ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരൻ എൻറിക് ഈ ലോകകപ്പിന്റെ വിസ്മയമാകും.
ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരോടുള്ള മത്സരങ്ങൾ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ.. 🔥
ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്