ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. അണക്കെട്ട് തുറക്കാൻ കാത്തിരുന്ന് പ്രളയ സമാനമായ സാഹചര്യം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

സ്ഥിതി ആശങ്കാജനകമാണ്. വളരെ അടിയന്തരമായി ഡാം തുറന്നുവിട്ട് ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കണം. ഇപ്പോൾ 2397 അടി പിന്നിട്ടിരിക്കുകയാണ്. റെഡ് അലർട്ട് ആയി. അണക്കെട്ടിലെ ജലനിരപ്പ് 2385 ആകുമ്പോൾ തന്നെ തുറന്ന് വിടണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

ജലനിരപ്പ് 2385 അടി ആയി നിലനിർത്തുന്നതാണ് സുരക്ഷിതം, അതിനപ്പുറത്തേക്ക് വർദ്ധിപ്പിക്കുന്നത് അപകടകരമാണ്. ഇപ്പോള്‍ അടിയന്തരമായി ഒരു യോഗം കൂടി ചേരുന്നുണ്ട്. സ്വാഭാവികമായും മുമ്പോട്ടുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ടു തന്നെ അടിയന്തരമായി ഡാം തുറന്നുവിട്ട് മുന്‍കരുതലുകൾ എടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ