കേരളത്തിൽ എത്തിയ സി.വി ആനന്ദബോസിന് തണുത്ത സ്വീകരണം; നേതാക്കള്‍ വിട്ടു നിന്നു; ബി.ജെ.പിയില്‍ പുതിയ വിവാദം

പശ്ചിമബംഗാള്‍ ഗവര്‍ണര്‍സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി കേരളത്തിലേക്കെത്തിയ സിവി ആനന്ദബോസിനെ സ്വീകരിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ എത്താത്തതില്‍ വിവാദം. ബിജെപിയിലെ ഔദ്യാഗികപക്ഷമാണ് വിമാനത്താവളത്തില്‍ എത്താതെ മാറിനിന്നത്.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനുമായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍ പി.ആര്‍. ശിവശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനന്ദബോസിനെ സ്വീകരിച്ചത്. ഒരു മലയാളിക്ക് പാര്‍ട്ടിനല്‍കിയ വലിയ ബഹുമതിയായിട്ടും ജില്ലാ പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഗവര്‍ണര്‍ വരുന്നതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടിത്തന്നെ തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആനന്ദബോസ് സംസ്ഥാന നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്താന്‍ തയാറായിരുന്നില്ല. ബി. ജെ. പി ദേശീയ നേതൃയോഗം ഡല്‍ഹിയില്‍ നടക്കുന്നതിനാല്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇതാണ് ഔദ്യോഗിക സ്വീകരണം ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായതിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഇന്നു രാവിലെ സി.വി ആനന്ദബോസ് എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. കുടുംബസമേതമാണ് ഗവര്‍ണര്‍ എത്തിയത്. ജനറല്‍ സെക്രട്ടറിക്കൊപ്പം രജിസ്ട്രാര്‍ പി.എന്‍. സരേഷ്, ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. അരമണിക്കൂറിലധികം സമയം ജി.സുകുമാരന്‍നായരുമായി സി.വി. ആനന്ദബോസ് ചര്‍ച്ച നടത്തി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ